Skip to main content

കേരള പോലീസ് അത്‌ലറ്റിക് & ഗെയിംസ് മീറ്റ് 2026: സെപ്റ്റംബർ എട്ടുമുതൽ 10 വരെ തിരുവനന്തപുരത്ത്

47-മത് കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് & ഗെയിംസ് മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ എട്ടിന് (നാളെ) തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ എട്ട് വൈകുന്നേരം 4.30- ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവ്വഹിക്കും. 10ന് നടക്കുന്ന സമാപന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ വിശിഷ്ടാതിഥിയാകും. 

'YES TO SPORTS, NO TO DRUGS'  എന്ന സന്ദേശത്തെ മുൻനിർത്തിയാണ് ഇപ്രാവശ്യത്തെ പോലീസ് മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകൾ, സ്‌പെഷ്യൽ യൂണിറ്റുകൾ, ആംഡ് പോലീസ് ബറ്റാലിയനുകൾ എന്നിവിടങ്ങളിൽ  നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ പങ്കെടുക്കും.

കായികമേളയുടെ ഭാഗമായി കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം സെപ്റ്റംബർ എട്ടിന് തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരത്തെ ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്‌സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരള പോലീസിലെ ദേശീയ അന്തർദേശീയ താരങ്ങൾ ഉൾപ്പെടെ രണ്ടായിരത്തോളം പേർ പോലീസ് കായികമേളയിൽ പങ്കെടുക്കും.

പി.എൻ.എക്‌സ്. 3615/2026

date