Skip to main content

ഡെപ്യൂട്ടേഷൻ നിയമനം

 സാമൂഹ്യനീതി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കാസർഗോഡ്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വൃദ്ധസദനം, ആശാഭവൻ (സ്ത്രീകൾ) കോഴിക്കോട്, ഗവ. വികലാംഗ വനിതാ മന്ദിരം എറണാകുളം എന്നീ അഞ്ചു സ്ഥാപനങ്ങളിൽ ക്ഷേമ സ്ഥാപന സൂപ്രണ്ട് ഗ്രേഡ് 1 തസ്തികയിൽ ഓരോ ഒഴിവ് വീതം നിലവിലുണ്ട്. സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അന്യത്ര സേവന വേതന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സെപ്റ്റംബർ 30നകം അപേക്ഷ സമർപ്പിക്കണം. വിവരങ്ങൾക്ക്: www.sjd.kerala.gov.in.

പി.എൻ.എക്‌സ്. 3622/2026

date