Skip to main content

സ്‌പോട്ട് അലോട്ട്‌മെന്റ്

സർക്കാർ മെഡിക്കൽ കോളേജിലും, സ്വാശ്രയ കോളേജുകളിലും നടത്തുന്ന  എം.എസ്.സി.(എം.എൽ.റ്റി.) കോഴ്‌സിന് റഗുലർ അലോട്ട്‌മെന്റുകൾക്കുശേഷം ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളിൽ സെപ്റ്റംബർ 9ന് നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർ നേരിട്ട് ഹാജരായി രാവിലെ 11 നകം രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾ 0471-2560361, 362, 363, 364 എന്നീ നമ്പറുകളിലും www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.

പി.എൻ.എക്‌സ്. 3624/2026

date