Post Category
റീ ടെണ്ടർ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പാറക്കടവ് ഐ സി ഡി എസ് പ്രോജക്ടിലെ കുന്നുകര, പുത്തൻവേലിക്കര,പാറക്കടവ്, ചെങ്ങമനാട്, നെടുമ്പാശ്ശേരി, ശ്രീമൂലനഗരം എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലെ പ്രീസ്കൂൾ ഗുണഭോക്താക്കൾക്ക് മുട്ട വിതരണം ചെയ്യുന്നതിലേക്കായി റീടെണ്ടർ ക്ഷണിച്ചു. ട്രാൻസ്പോർട്ടേഷൻ ചാർജ് ഉൾപ്പടെ ഒരു മുട്ടക്ക് നൽകാവുന്ന തുകയാണ് ദർഘാസിൽ രേഖപ്പെടുത്തേണ്ടത്.
ദർഘാസ് വിൽക്കുന്ന അവസാന തിയതി/സമയം: സെപ്റ്റംബർ 14 ഉച്ചയ്ക്ക് 12 മണി
സ്വീകരിക്കുന്ന അവസാന തിയതി/സമയം: സെപ്റ്റംബർ 14 ഉച്ചയ്ക്ക് ഒരു മണി
ദർഘാസ് തുറക്കുന്ന തീയതി/സമയം: സെപ്റ്റംബർ 14 പകൽ മൂന്ന് മണി.
ദർഘാസുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പാറക്കടവ് ഐസിഡിഎസ് ഓഫീസിൽ പ്രവൃത്തിസമയങ്ങളിൽ ബന്ധപ്പെടാവുന്നതാണ്. ഫോൺ: 0484 2470630, ഇമെയ്ൽ : icdsparakadavu@gmail.com
date
- Log in to post comments