അറിയിപ്പുകൾ
ക്വട്ടേഷൻ ക്ഷണിച്ചു
ഫോർട്ട് കൊച്ചി റവന്യൂ ഡിവിഷണൽ ഓഫീസിലേക്ക് അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ വിതരണം ചെയ്യുന്നതിനായി യോഗ്യതയുള്ള വിതരണക്കാരിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. കൂട്ടേഷനുകൾ സെപ്റ്റംബർ 14 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ഫോർട്ട് കൊച്ചി RDO ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.
സൗജന്യ പരിശീലനം
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ പി.എസ്.സി മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി 60 ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 10 മണിക്ക് നോർത്ത് പറവൂർ ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ വെച്ചാണ് വിദഗ്ദ്ധ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ ആരംഭിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11-നകം 0484-2440066 അല്ലെങ്കിൽ 0484-2422458 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യുന്ന 75 പേർക്കാണ് ഈ അവസരം ലഭിക്കുക.
- Log in to post comments