Post Category
സംവിധായകൻ ആർ. ശരത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്ര സംവിധായകൻ ആർ. ശരത്തിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. വേറിട്ട സിനിമകളിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധേയനായ സംവിധായകനായിരുന്നു ആർ. ശരത്. സ്വന്തം തിരക്കഥയിലും സംവിധാനത്തിലും പുറത്തിറങ്ങിയ 'സായാഹ്നം' എന്ന ആദ്യ ചിത്രത്തിലൂടെ ഏഴ് സംസ്ഥാന പുരസ്കാരങ്ങളാണ് ശരത് നേടിയെടുത്തത്. തുടർന്നു നിരവധി ശ്രദ്ധേയ സിനിമകൾ അദ്ദഹത്തിൻറേതായി പുറത്തുവന്നു. രാജാരവിവർമ്മയെ കുറിച്ചുള്ള 'ദ് പെയിന്റഡ് എപ്പിക്സ്' എന്ന ഡോക്യുമെന്ററിയും ഏറെ പ്രശംസ പിടിച്ചുപറ്റി. ശരത്തിന്റെ വിയോഗം ചലച്ചിത്ര സാംസ്കാരിക മേഖലയ്ക്ക് തീരാനഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
പി.എൻ.എക്സ്. 3632/2026
date
- Log in to post comments