Post Category
പട്ടികവർഗ്ഗ യുവാക്കൾക്ക് സൗജന്യ പരിശീലനം
ജില്ലയിലെ പട്ടികവർഗ്ഗ യുവജനങ്ങൾക്ക് 'കൺവെൻഷണൽ ആൻഡ് സി.എൻ.സി മഷിനിസ്റ്റ്' കോഴ്‌സിൽ പത്ത് മാസത്തെ സൗജന്യ റസിഡൻഷ്യൽ തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിനായി നിർവ്വഹണ ഏജൻസികളിൽ നിന്ന് ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ താൽപര്യപത്രം ക്ഷണിച്ചു. ആധുനിക നിർമ്മാണ വ്യവസായ മേഖലയിൽ തൊഴിൽ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കേരളത്തിലെ സർക്കാർ അംഗീകൃത സ്ഥാപനങ്ങൾക്കാണ് അപേക്ഷിക്കാൻ അവസരം. താൽപര്യപത്രം സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 22 ഉച്ചയ്ക്ക് 2.30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ചാലക്കുടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0480 2706100.
date
- Log in to post comments