Skip to main content

ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ ടീച്ചർ ഒഴിവ്: വാക്ക് ഇൻ ഇന്റർവ്യൂ 14-ന്*

പട്ടികവർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2026-27 അധ്യയന വർഷത്തിൽ വർക്ക് എക്സ്പീരിയൻസ് ടീച്ചറുടെ താത്കാലിക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.

എസ്.എസ്.എൽ.സി., വർക്ക് എക്സ്പീരിയൻസ് ടീച്ചർ തസ്തികയ്ക്ക് പി.എസ്.സി. നിഷ്കർഷിച്ചിട്ടുള്ള സാങ്കേതിക യോഗ്യതകൾ, കെ-ടെറ്റ് 4  എന്നിവയാണ് യോഗ്യതകൾ. 2026 ജനുവരി ഒന്നിന് 22 നും 50 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതയുള്ള പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മുൻഗണന. 2027 മാർച്ച് 31 വരെയാണ് നിയമന കാലാവധി. പ്രതിമാസ വേതനം 10,000 രൂപ.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം സെപ്റ്റംബർ 14-ന് രാവിലെ 10.30-ന് സ്കൂളിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ- 0480 2960400.
 

date