Skip to main content

*കരകൗശല വിദഗ്ധര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം *

പരമ്പരാഗത കരകൗശല വിദഗ്ധര്‍ക്ക് പണിയായുധങ്ങള്‍ക്കായി ധനസഹായ പദ്ധതിയിലേക്ക്  അപേക്ഷിക്കാം. ഒ.ബി.സി വിഭാഗത്തിലെ പരമ്പരാഗത കരകൗശല കൈപ്പണിക്കാര്‍/ പൂര്‍ണ്ണ വൈദഗ്ദ്ധ്യമില്ലാത്ത തൊഴിലാളികള്‍ക്ക് വരുമാന മാര്‍ഗ്ഗം കണ്ടെത്തുന്നതിനാണ് ധനസഹായം അനുവദിക്കുന്നത്. താൽപര്യമുള്ളവര്‍ സെപ്റ്റംബര്‍ 20 നകം www.bwin.kerala.gov.in മുഖേന അപേക്ഷിക്കണം. മുന്‍ വര്‍ഷങ്ങളില്‍ ആനുകൂല്യം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. 

 

date