Skip to main content

ഒ.ഇ.സി/ഒ.ബി.സി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാം

സംസ്ഥാനത്തെ ഒ.ഇ.സി./ഒ.ബി.സി. (എച്ച്) വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടതും സംസ്ഥാനത്തിന് പുറത്തെ ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐ.ഐ.ടി., ഐ.ഐ.എം., ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്ക് പഠിക്കുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് (202627) അനുവദിക്കുന്ന ഒ.ഇ.സി. പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതിക്ക് അപേക്ഷ സമര്‍പ്പിക്കാം.

പദ്ധതി സംബന്ധിച്ച വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ www.egrantz.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. സര്‍ക്കുലര്‍ പ്രകാരം ഈ വര്‍ഷത്തെ അപേക്ഷകള്‍ ഇ ഗ്രാന്റ്‌സ് 3.0 എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന 2026 നവംബര്‍ 30 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.  

കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടുക.  ഫോണ്‍ - എറണാകുളം മേഖലാ ഓഫീസ് -  0484 - 2983130

date