Post Category
ഇൻസ്ട്രക്ടർ നിയമനം
ഏറ്റുമാനൂർ ഗവൺമെൻറ് ഐടിഐയിൽ മെഷിനിസ്റ്റ് ട്രേഡിൽ കരാർ അടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ ഒൻപതിനു രാവിലെ 10.30ന് അഭിമുഖം നടത്തും. ഇ.ബ്ല്യൂ.എസ് വിഭാഗത്തിലുള്ളവർക്കാണ് അവസരം. ഈ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത: മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിടെക്കും ഒരു വർഷത്തെ പരിചയവും/ഡിപ്ലോമയും രണ്ടുവർഷത്തെ പരിചയവും/മെഷിനിസ്റ്റ് ട്രേഡിൽ എൻടിസിയും മൂന്നു വർഷത്തെ പരിചയവും. അസൽ സർട്ടിഫിക്കറ്റുകളുമായി പ്രിൻസിപ്പൽ മുൻപാകെ ഹാജരാകണം. ഫോൺ : 0481 2535562
date
- Log in to post comments