Skip to main content

ജില്ലാതല അറിയിപ്പുകള്‍

 

ഫാർമസിസ്റ്റ്,  സ്റ്റോർ സൂപ്പർവൈസർ നിയമനം

കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിലെ ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ സ്റ്റോർ സൂപ്പർവൈസർ (1 ഒഴിവ് - യോഗ്യത ബിഫാം/ഡിഫാം,10 വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം), ഫാർമസിസ്റ്റ് (20 ഒഴിവ് - യോഗ്യത ബിഫാം/ഡിഫാം,  പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന) തസ്തികകളിൽ ഒഴിവ്.  
പരമാവധി പ്രായം 45 വയസ്സ്. നിയമനം താൽക്കാലികം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ, യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇൻ്റർവ്യൂവിന്  സെപ്തംബർ 11 രാവിലെ 11ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം.   വെബ്സൈറ്റ് gmckannur.edu.in  

കെയർ ടേക്കർ നിയമനം

നാറാത്ത് ഗ്രാമപഞ്ചായത്ത് സായംപ്രഭ ഹോമിൽ കരാറടിസ്ഥാനത്തിൽ കെയർടേക്കറെ നിയമിക്കുന്നു. യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറിൽ പരിശീലനം ലഭിച്ചവർക്ക് മുൻഗണന. താൽപര്യമുള്ളവർ സപ്തംബർ ഏഴ് രാവിലെ 11 മണിക്ക് പഞ്ചായത്ത് ഓഫീസിൽ  വാക്ക് ഇൻ ഇൻ്റർവ്യൂവിൽ ഹാജരാവണം. 

ഗസ്റ്റ് ഇൻസ്ട്രക്ടർ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ എന്നീ ജില്ലകളിലെ  23 ഗവ. ഐടിഐ കളിൽ "എംപ്ലോയബിലിറ്റി സ്കിൽസ്" വിഷയത്തിന് ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ ആവശ്യമുണ്ട്.  മണിക്കൂറിന് 240/- രൂപ പ്രതിഫലം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം സപ്തംബർ ഒമ്പത് രാവിലെ 10.30 ന്  എലത്തൂർ ഗവ. ഐ.ടി.ഐ യിൽ (എലത്തൂർ റെയിൽവെ സ്റ്റേഷന് സമീപം) കൂടിക്കാഴ്‌ചയ്ക്ക് നേരിട്ട് ഹാജരാകണം. 
ഫോൺ : 0495 2461898 / 0495 2371451.
.

അധ്യാപക നിയമനം

നടുവിൽ സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ ഈ അധ്യയന വർഷത്തെക്ക് വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ ഇൻ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്, ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് 2 (വെൽഡിംഗ്) തസ്തികകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം തെളിയിക്കുന്ന രേഖകൾ സഹിതം സപ്തംബർ എട്ടിന് 11 മണി മുതൽ 12 മണിവരെ സ്കൂൾ ഓഫീസിൽ കൂടികാഴ്ചയ്ക്ക് ഹാജരാകണം.  ഫോൺ: 9400006493, 04602 251091 

ലെവൽ ക്രോസ്സ് അടച്ചിടും

തലശ്ശേരിക്കും എടക്കാടിനും ഇടയിലുള്ള എൻ എച്ച് ബീച്ച് റോഡ് (കൊല്ലം ഗേറ്റ്) കടന്നുപോകുന്ന ലെവൽ ക്രോസ്സ് സപ്തംബർ എട്ട് രാവിലെ എട്ട് മുതൽ ഒമ്പത് രാത്രി 11 മണി വരെ അടച്ചിടും.

കുടിശ്ശിക 30-നകം ഒടുക്കണം

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ, തൊഴിലാളി വിഹിതം കുടിശ്ശിക വരുത്തിയവർക്ക്  സെപ്റ്റംബർ 30 വരെ പണമടയ്ക്കാം. തൊഴിലാളി വിഹിതം 36 മാസത്തിന് മുകളിൽ കുടിശ്ശികയുള്ളവർക്ക് ഈ ആനുകൂല്യത്തിന് അർഹതയില്ല. 
ഇമെയിൽ:kmtknr@gmail.com,  ഫോൺ: 0497-2705197.

പ്രവേശനം

കണ്ണൂർ ഗവൺമെൻറ് ഐ.ടി.ഐ യിൽ എൻ.സി.വി.ടി  ട്രേഡിൽ  ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർക്കും നേരിട്ടെത്തി അപേക്ഷിക്കാം. താൽപര്യമുള്ളവർ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ , ടി.സി, ഫീസ് 2150 രൂപയുമായി സപ്തംബർ ഏഴ് തിങ്കളാഴ്ച രാവിലെ 11 മണിക്ക് മുമ്പായി ഐ.ടി.ഐ യിൽ നേരിട്ട് ഹാജരാവേണ്ടതാണ്.  ഫോൺ 0497-28351

നടുവിൽ ഗവണ്മെൻറ് പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷത്തെ ഒന്നാം വർഷ റഗുലർ ഡിപ്ലോമ ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് സിവിൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താൽപര്യമുള്ളവർ പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും നിർദ്ടിഷ്ട ഫീസുമായി രക്ഷിതാവ് സഹിതം സപ്തംബർ എട്ടിന് രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ ഹാജരാകണം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം.  ഫോൺ : 04602251033.

വൈദ്യുതി  മുടങ്ങും 

കണ്ണൂർ സെക്ഷൻ പരിധിയിൽ വൈദ്യുതി ഭവന്  പിറക് വശം,ശിക്ഷക് സദൻ , പ്രസ്റ്റീജ് സെന്റർ ,നോബിൾ ആർക്കേഡ്,അശോക ഹോസ്പിറ്റൽ ,സബ് രജിസ്ട്രാർ  ഓഫീസ് ,ആൽഫാ ചേംബർ , സന്നിധാൻ ,സൂര്യ  അപാർട്മെന്റ് ,സൂര്യ സിൽക്‌സ് ,ഗാലക്സി കോംപ്ലക്സ് , ആർപി കോംപ്ലക്സ് ,സൗത്ത് വ്യൂ,സൗത്ത്  പ്ലാസ, പ്രീമിയർ  ടവർ ,ഷാജി എംആർഐ, രാമാനന്ദ ഓയിൽ മിൽ, കാദംബരി ആകാശ്, മാൻസ്യുട്, എസ്എൻ എൻക്ലേവ് ,മദർ  ആൻഡ്  ചൈൽഡ്‌ ,റബ്‌കോ ,ബിഎസ്എൻഎൽ  ഭവൻ, അൽ ഫലാഹ് കോംപ്ലക്സ്, എംജെ ഹോസ്റ്റൽ , മറിയ, കെഎംജെ കോംപ്ലക്സ്  ഭാഗങ്ങളിൽ സപ്തംബർ ആറ് രാവിലെ  9 മുതൽ  വൈകുന്നേരം 5  വരെ വൈദ്യുതി  മുടങ്ങും.

സ്പോട്ട് അഡ്മിഷൻ

നടുവിൽ ഗവണ്മെൻറ് പോളിടെക്നിക് കോളേജിൽ ഈ അധ്യയന വർഷത്തെക്കുള്ള ഒന്നാം വർഷ റഗുലർ ഡിപ്ലോമ ഓട്ടോ മൊബൈൽ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് സിവിൽ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. താൽപര്യമുള്ളവർ പ്രോസ്പെക്ടസ്സിൽ പ്രതിപാദിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും നിർദ്ടിഷ്ട ഫീസുമായി രക്ഷിതാവ് സഹിതം സപ്തംബർ എട്ടിന് രാവിലെ 10 മണിക്ക് മുൻപായി കോളേജിൽ ഹാജരാകണം. ഇതുവരെ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവർക്കും പങ്കെടുക്കാം.  ഫോൺ : 04602251033.

അധ്യാപക നിയമനം

കണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ എച്ച്എസ്എസ് ടി (സീനിയർ) ബോട്ടണി, അറബിക് (ജൂനിയർ) വിഷയത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികാധ്യാപകരെ നിയമിക്കുന്നു.  ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സപ്തംബർ ഒമ്പത് രാവിലെ 11 മണിക്ക് അഭിമുഖത്തിന് ഹാജരാകണം.

മിൽമ ബൂത്തുകൾ :  അപേക്ഷ ക്ഷണിച്ചു

വിമുക്ത ഭടന്മാർക്കും/വിധവകൾക്കും പുനരധിവാസ സഹായമായി മിൽമ ബൂത്തുകളും ഫ്രാഞ്ചൈസ് ഷോപ്പുകളും ആരംഭിക്കുന്നതിനുള്ള അപേക്ഷഫോറവും മറ്റ് അനുബന്ധ വിവരങ്ങളും ബന്ധപ്പെട്ട റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ കാര്യാലയങ്ങളിൽ ലഭ്യമാണെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ:0497 2700069.

date