Skip to main content

സിമെറ്റ് ഡയറക്ടറേറ്റിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

സിമെറ്റ് ഡയറക്ടറേറ്റിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിലേക്ക് സെക്രട്ടേറിയറ്റിൽ നിന്നും ഡെപ്യൂട്ടി സെക്രട്ടറിയോ അതിന് മുകളിലോ ഉള്ള തസ്തികയിൽ നിന്നും വിരമിച്ച 59 വയസ് തികയാത്തവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശമ്പളം 36,000 രൂപ. അപേക്ഷാ ഫീസ് ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി./ എസ്.ടി. വിഭാഗത്തിന് 250 രൂപയും. ഫീസ് സിമെറ്റിന്റെ വെബ്സൈറ്റിലുള്ള SB Collect link/ Challan മുഖേന അടയ്ക്കാം. www.simet.in നിന്നും ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച്, ബയോഡേറ്റാ, വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അക്കാഡമിക് യോഗ്യത, പ്രവൃത്തി പരിചയം, പെൻഷൻ പേയ്മെന്റ് ഓർഡർ, ഫീസ് അടച്ച രേഖ മുതലായവയുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സിമെറ്റ് പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം 695035 എന്ന വിലാസത്തിൽ സെപ്റ്റംബർ 19 നകം അയച്ചു നൽകണം. വിവരങ്ങൾക്ക് www.simet.in, ഫോൺ: 0471 2302400, 9446028080.  

പി.എൻ.എക്‌സ്. 3637/2026

date