Post Category
സായാഹ്ന കോഴ്സുകളിൽ സീറ്റൊഴിവ്
കോളേജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം (സി.ഇ.ടി) 2026-27 അധ്യയന വർഷത്തേയ്ക്ക് നടത്തുന്ന ബി.ടെക്. (വർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്സുകളിൽ (മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്) എന്നിവയിലും, എം.ടെക്. (വർക്കിംഗ് പ്രൊഫഷണൽസ്) സായാഹ്ന കോഴ്സുകളിൽ (സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്) ഏതാനും ഒഴിവുകൾ നിലവിലുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും പ്രോസ്പെക്ടസിൽ പരാമർശിച്ചിട്ടുള്ള അനുബന്ധ രേഖകളുമായി സെപ്റ്റംബർ 10 ഉച്ചക്ക് 2ന് കോളജിൽ നടക്കുന്ന സ്പോട്ട് അഡ്മിഷന് ഹാജരാകണം. വിവരങ്ങൾക്ക്: https://www.cet.ac.in, 0471-2998391, 7907880972, 9447596160.
പി.എൻ.എക്സ്. 3640/2026
date
- Log in to post comments