Post Category
കുടുംബശ്രീ അവാർഡ് വിതരണം ഇന്ന് (സെപ്റ്റംബർ 9) മന്ത്രി കെ.എം ഷാജി നിർവഹിക്കും
കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സർഗ്ഗം 2025' കഥാരചന, 'കുടുംബശ്രീ ഒരു നേർചിത്രം' ഫോട്ടോഗ്രാഫി, വ്ളോഗ്സ് ആൻഡ് റീൽസ് എന്നീ സംസ്ഥാനതല മത്സരങ്ങളിൽ വിജയികളായവർക്കുള്ള അവാർഡ് വിതരണം ഇന്ന് (സെപ്റ്റംബർ 9ന്) വൈകിട്ട് 4 മണിക്ക് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി ഉദ്ഘാടനവും വിജയികൾക്കുള്ള അവാർഡ് വിതരണവും നിർവഹിക്കും.
ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അധ്യക്ഷത വഹിക്കും. ശശി തരൂർ എം. പി. വിശിഷ്ടാതിഥിയാകും. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി അനുപമ, സ്പെഷ്യൽ സെക്രട്ടറി ഷാനവാസ്, പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
date
- Log in to post comments