Skip to main content

അപേക്ഷ ക്ഷണിച്ചു

 

കോട്ടയം ജില്ലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം നല്‍കുവാന്‍ സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ പരിശീലന ഏജന്‍സികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അഞ്ച് ദിവസത്തെ മലയാളം യൂണികോഡ് ടൈപ്പിംഗ് പരിശീലനമാണ് നല്‍കേണ്ടത്. ആളൊന്നിന് എത്ര തുക ആവശ്യമായി വരുമെന്നുളള പരിശീലന ഏജന്‍സിയുടെ എസ്റ്റിമേറ്റും പദ്ധതിയുടെ രൂപരേഖയും സഹിതം അപേക്ഷകള്‍ ജില്ലാ കളക്ടറുടെ കാര്യാലയത്തില്‍ കെ സെക്ഷന്‍ സൂപ്രണ്ടിന് ഡിസംബര്‍ 15നകം നല്‍കണം. 

                                                     (കെ.ഐ.ഒ.പി.ആര്‍-2072/17)

date