Skip to main content

മുട്ടം ഉപതെരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി

മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പിന്റെ കുറ്റമറ്റ നടത്തിപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അഭ്യര്‍ഥിച്ചു. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓണ്‍ലൈനായി വിളിച്ചുചേര്‍ത്ത രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍.

തെരഞ്ഞെടുപ്പിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്ന് കളക്ടര്‍ അറിയിച്ചു. സെപ്റ്റംബര്‍ 28ന് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 29ന് രാവിലെ 10ന് ആരംഭിക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം 15ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം 26ന് രാവിലെ 10ന് തുടങ്ങും.

നാമനിര്‍ദ്ദേശ പത്രികകള്‍ സെപ്റ്റംബര്‍ 10 വരെ സമര്‍പ്പിക്കാം. നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന സെപ്റ്റംബര്‍ 11 ന് നടത്തും. സെപ്റ്റംബര്‍ 14 വരെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാം.

 

date