Skip to main content

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാം

വിവിധ കാരണങ്ങളാൽ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ പ്രത്യേകമായി പുതുക്കാം. 2025 ജനുവരി 1 മുതൽ 2026 ആഗസ്റ്റ് 31 വരെയുള്ള കാലയളവിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാത്തവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.  

രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം  2024 ഒക്ടോബർ മുതൽ 2026 ജൂൺ വരെ രേഖപ്പെടുത്തിയിട്ടുള്ളവർക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്. ഒക്ടോബർ 31  വരെയാണ് പുതുക്കലിനുള്ള സമയപരിധി  നൽകിയിട്ടുള്ളത്.  അപേക്ഷകർക്ക് www.eemployment.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് മുഖേനയോ  നേരിട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരായോ രജിസ്ട്രേഷൻ പുതുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

date