*ജില്ലയില്‍ ടെലികോം വികസനം ശക്തമാക്കും*
ജില്ലയിലെ ടെലികോം അധിഷ്ഠിത വിഷയങ്ങൾ വിലയിരുത്തുന്നതിനും തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനുമായി അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ അജീഷിൻ്റെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ യോഗം ചേർന്നു. ആസ്പിരേഷൻ ജില്ലയായ വയനാട്ടിൽ ടെലികോം രംഗത്ത് സമഗ്ര വികസനം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തമാക്കാന്‍ യോഗത്തിൽ തീരുമാനമായി.
ജില്ലയിൽ ഇതുവരെ ഫോർജി കണക്ഷനുകളില്ലാത്ത മേഖലകളിൽ കണക്ഷൻ ലഭ്യമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കും. ജില്ലാ ടെലികോം കമ്മിറ്റി യോഗങ്ങൾ കൃത്യസമയത്ത് വിളിച്ചുചേർക്കുക, ടെലികോം സേവനങ്ങളുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളിൽ സമയബന്ധിതമായി പരിഹാരം കാണുക, വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് തീര്‍പ്പാക്കാതെയുള്ള റൈറ്റ് ഓഫ് വേ തുടങ്ങിയ വിഷയങ്ങളിൽ യോഗത്തിൽ ചർച്ച നടത്തി.
ടെലികോം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ രാമേശ്വർ ധരിവാൾ, അസിസ്റ്റന്റ് ഡയറക്ടർ വി.ഐ അജീബ്, ബി.എസ്.എൻ.എൽ ഡി.ജി.എം എം.എ സതീഷ്, എ.ജി.എം ബി.ടി രാമചന്ദ്ര, ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ എസ് നിവേദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.
- Log in to post comments