Post Category
*ജില്ലാ ഹോർട്ടികോർപിൻ്റെ സവാള വിൽപന ഇന്ന്*
സംസ്ഥാന സർക്കാരിൻ്റെ വിപണി ഇടപടൽ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാ ഹോർട്ടികോർപിൻ്റെ സവാള വിൽപനയുടെ മൊബൈൽ വാഹനം ഫ്ലാഗ് ഓഫ് ഇന്ന് (സെപ്റ്റംബർ 9)ഉച്ചയ്ക്ക് 12 ന് കളക്ട്രേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി. ഹംസ നിർവഹിക്കും.
അനിയന്ത്രിതമായ സവാള വില നിയന്ത്രിക്കുന്നിനായി ഹോർട്ടികോർപ് 35 രൂപ നിരക്കിലാണ് സവാള ലഭ്യമാക്കുന്നത്. നാഷണൽ കോ-ഓപറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് ( എൻ സി സി എഫ് ) വഴി സംഭരിച്ച സവാളയാണ് ഹോർട്ടികോർപ്പ് മുഖേന വിപണിയിലെത്തിക്കുന്നത്.
date
- Log in to post comments