Post Category
കെല്‍ട്രോണ്‍ മാധ്യമ കോഴ്സ്; അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണിന്റെ പുതിയ മാധ്യമ കോഴ്സ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത- ഡിഗ്രി, പ്ലസ് ടു. വാര്‍ത്താ അവതരണം, ആങ്കറിംഗ്, ടെലിവിഷന്‍ ജേണലിസം, പ്രിന്റ് -ഡിജിറ്റല്‍ മീഡിയ ജേണലിസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടന്റ് നിര്‍മാണം, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ്, മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ട്ടൈസിംഗ് തുടങ്ങിയ മേഖലകളിലാണ് പരിശീലനം നല്‍കുന്നത്.
അംഗീകൃത മാധ്യമ സ്ഥാപനങ്ങളില്‍ പ്രായോഗിക പരിശീലനം, ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്റ് സപ്പോര്‍ട്ട് എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭ്യമാകും. പാലക്കാട്, തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ജില്ലകളിലെ കെല്‍ട്രോണ്‍ നോളജ് സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി സെപ്തംബര്‍ 19. ഫോണ്‍: 9544958182.
date
- Log in to post comments