Post Category
സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം
കുഴല്‍മന്ദം ഗവ. പ്രീ-എക്സാമിനേഷന് ട്രെയിനിംഗ് സെന്ററില്‍ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലന കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ തത്തുല്യ യോഗ്യതയുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കാണ് അവസരം. പി.എസ്.സി അംഗീകാരമുള്ള ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി എന്നീ ത്രൈമാസത്തെ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സ്റ്റൈപ്പന്‍ഡ് ലഭിക്കും. ജാതി, വിദ്യാഭ്യാസ യോഗ്യത, ജനനത്തീയതി തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം സെപ്തംബര്‍ 19ന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. നിശ്ചിത മാതൃക ഈ ഓഫീസിലും ജില്ലാ പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്/ മുന്‍സിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 04922-273777, 8606081516.
date
- Log in to post comments