Skip to main content

പി.ജി സീറ്റുകളില്‍ ഒഴിവ്

ഗവ.  വിക്ടോറിയ കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍ വിവിധ സംവരണ വിഭാഗങ്ങളിലായി ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.ടി. വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, സുവോളജി, ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ വിഷയങ്ങളിലും എസ്.സി. വിഭാഗത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിലും പി.ഡബ്ല്യു.ഡി. വിഭാഗത്തില്‍ മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, ഫിസികസ്, കെമിസ്ട്രി വിഷയങ്ങളിലും, എല്‍.സി. വിഭാഗത്തില്‍ സുവോളജിയിലുമാണ് ഒഴിവുകള്‍. ക്യാപ് രജിസ്‌ട്രേഷന്‍ ചെയ്തവര്‍ സെപ്റ്റംബര്‍ 10-ന് ഉച്ചയ്ക്ക് 12 ന് മുന്‍പായി അപേക്ഷയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി കോളജില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8281716773.

date