Skip to main content

അറിയിപ്പുകൾ

യുജിസി - നെറ്റ് പരിശീലനം 

തിരുവനന്തപുരം മുട്ടടയിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡി. യുടെ സെന്റർ ഫോർ അഡ്വാൻസ്‌ഡ്‌ ടെക്നോളജീസ് ആൻ്റ് സ്കിൽസിൽ സെപ്റ്റംബർ മാസം ആരംഭിക്കുന്ന യുജിസി - നെറ്റ് പേപ്പർ I & പേപ്പർ II ( ഹൈബ്രിഡ് മോഡ്)   -ൽ കംപ്യൂട്ടർ സയൻസ്,  എക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, മാനേജ്മെന്റ് വിഷയങ്ങളിൽ പരിശീലനത്തിനായി അർഹരായുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിനായി 8136882389, 9495069307, 8547005087, 0471-2550612 (0), എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

 വാക്ക്-ഇൻ-ഇന്റർവ്യൂ 

എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സൈക്യാട്രി വകുപ്പിന് കീഴിലുള്ള അഡിക്ഷൻ ട്രീറ്റ്മെന്റ് ഫെസിലിറ്റിയിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് (3 ഒഴിവ്) തസ്തികയിലേക്ക് നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ ഇന്റർവ്യൂ 14 ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ 
നടക്കും.

സ്റ്റാഫ് നഴ്‌സിനുള്ള യോഗ്യത:
എസ്എസ്എൽസി, പ്ലസ് ടു (സയൻസ്), ബിഎസ്‌സി നഴ്‌സിംഗ് / ജനറൽ നഴ്‌സിംഗ്, കെഎൻഎംസി രജിസ്ട്രേഷൻ.  
ശമ്പളം: പ്രതിമാസം 30,000/- രൂപ (ഏകീകൃത ശമ്പളം).
താല്പര്യമുള്ളവർ
പ്രായം തെളിയിക്കുന്ന രേഖയായി എസ്എസ്എൽസി ബുക്കിന്റെ ബന്ധപ്പെട്ട പേജ് അല്ലെങ്കിൽ തത്തുല്യം, പ്ലസ് ടു (സയൻസ്), ബിഎസ്‌സി നഴ്‌സിംഗ് / ജനറൽ നഴ്‌സിംഗ് സർട്ടിഫിക്കറ്റ്, പരിചയ സർട്ടിഫിക്കറ്റ്, കെഎൻഎംസി രജിസ്ട്രേഷൻ.വിലാസ തെളിവായി ആധാർ, ഡ്രൈവിംഗ് ലൈസൻസ്  റേഷൻ കാർഡ്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ- എന്നിവയുടെ ഒറിജിനൽ/ പകർപ്പ് സഹിതം  അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാവണം

date