Post Category
ഓവർസീസ് സ്‌കോളർഷിപ്പ് പദ്ധതി
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽ ഉൾപ്പെട്ട ഉന്നത പഠന നിലവാരം പുലർത്തി വരുന്ന വിദ്യാർഥികൾക്ക് വിദേശ സർവകലാശാലകളിൽ മെഡിക്കൽ/ എൻജിനീയറിങ്/ പ്യൂവർ സയൻസ്/ അഗ്രികൾച്ചറൽ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെന്റ്/ കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഉപരിപഠനം (PG/ Ph.D കോഴ്സുകൾക്ക് മാത്രം) നടത്തുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാർഷിക വരുമാനം 6 ലക്ഷം രൂപയിൽ കവിയരുത്. https://egrantz.kerala.gov.in/ മുഖേന ഓൺലൈനായി അപേക്ഷിക്കണം. മാനദണ്ഡങ്ങളും വിജ്ഞാപനം നിർദേശങ്ങളും അടങ്ങിയ വിജ്ഞാപനം വെബ് സൈറ്റിൽ ലഭ്യമാണ്. അവസാന തീയതി ഒക്ടോബർ 15. വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഡയറക്ടറേറ്റിൽ ബന്ധപ്പെടണം. ഫോൺ: 0471 2727379.
പി.എൻ.എക്‌സ്. 3658/2026
date
- Log in to post comments