അറിയിപ്പുകള്‍
ജില്ലാ സിവില്‍ സര്‍വീസ് കായികമേള: 14 വരെ അപേക്ഷിക്കാം
ജില്ലാ സ്‌പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 18, 19 തീയതികളില്‍ നടത്തുന്ന ജില്ലാ സിവില്‍ സര്‍വീസ് കായികമേളയില്‍ പങ്കെടുക്കാന്‍ സെപ്റ്റംബര്‍ 14ന് വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. വനിത-പുരുഷ വിഭാഗങ്ങളില്‍ അത്‌ലറ്റിക്സ്, ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നിസ്, നീന്തല്‍, ചെസ്, യോഗ, കാരംസ് എന്നീ ഇനങ്ങളിലും പുരുഷന്മാര്‍ക്ക് മാത്രമായി ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍, ക്രിക്കറ്റ്, പവര്‍ലിഫ്റ്റിങ്, റസ്‌ലിങ്, വെയ്റ്റ്‌ലിഫ്റ്റിങ്, ബെസ്റ്റ്ഫിസിക്ക്, കബഡി, ഹോക്കി, ഖൊ-ഖൊ എന്നീ ഇനങ്ങളിലുമാണ് മത്സരം.
സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ച് ആറ് മാസം പൂര്‍ത്തിയാക്കിയ സ്ഥിരം ജീവനക്കാര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടാവൂ. പങ്കെടുക്കുന്ന ഓരോ മത്സര ഇനത്തിനും പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച പ്രത്യേകം അപേക്ഷകള്‍
നല്‍കണം. ഓഫീസ് മേലധികാരികള്‍ സാക്ഷ്യപ്പെടുത്തിയ അപേക്ഷകള്‍ തപാലിലോ നേരിട്ടോ ലഭിക്കണം. വിലാസം: സെക്രട്ടറി, ജില്ല സ്‌പോര്‍ട്സ് കൗണ്‍സില്‍, കോഴിക്കോട് 673001.
സൗജന്യ അക്കൗണ്ടിങ് ശില്‍പശാല
കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ പ്ലസ് ടു കഴിഞ്ഞവര്‍ക്കായി സെപ്റ്റംബര്‍ 10ന് അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അക്കൗണ്ടിങ് (എ.ഡി.ഐ.ഐ.എ) കോഴ്‌സിന്റെ സൗജന്യ ശില്‍പശാല സംഘടിപ്പിക്കും. പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9495642722, 9072592412.
വിലാസം: കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മൂന്നാംനില, അംബേദ്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ റോഡ്, കോഴിക്കോട്.
ശുചീകരണ തൊഴിലാളി നിയമനം
കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃ-ശിശു സംരക്ഷണകേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ ദിവസവേതനത്തില്‍ ശുചീകരണ തൊഴിലാളി (ആണ്‍) നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 15ന് രാവിലെ 11.30ന് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ നടക്കും. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ നിയമനം
ദേശീയ ആരോഗ്യ ദൗത്യത്തിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഗൈനക്കോളജിസ്റ്റ്, പീഡിയാട്രീഷ്യന്‍, അനസ്തറ്റിസ്റ്റ് നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 14ന് രാവിലെ 10ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ദേശീയ ആരോഗ്യ ദൗത്യം ഓഫീസില്‍ നടക്കും. വിശദവിവരങ്ങള്‍ www.arogyakeralam.gov.inല്‍ ലഭിക്കും. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ രേഖയും സഹിതം എത്തണം. ഫോണ്‍: 0495 2374990.
ഗവ. ലോ കോളേജില്‍ അധ്യാപക നിയമനം
കോഴിക്കോട് സര്‍ക്കാര്‍ ലോ കോളേജില്‍ നിയമം, മാനേജ്മെന്റ് വിഷയങ്ങളില്‍ അധ്യാപക നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 14ന് രാവിലെ 10ന് നടക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദം, നെറ്റ്. പി.എച്ച്.ഡി, എം.ഫില്‍ അഭികാമ്യം. ബയോഡാറ്റ, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം എത്തണം. അപേക്ഷകര്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ വെബ്‌സൈറ്റിലെ ഗസ്റ്റ് പാനലില്‍ രജിസ്റ്റര്‍ ചെയ്തവരാകണം. ഫോണ്‍: 0495 2730680, 8304816712.
മെഡിക്കല്‍ ഓഡിറ്റര്‍ നിയമനം
കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രി കാരുണ്യ ആരോഗ്യ സുരക്ഷ ഇന്‍ഷുറന്‍സ് സ്‌കീം നടത്തിപ്പ് വിഭാഗത്തില്‍ മെഡിക്കല്‍ ഓഡിറ്റര്‍ നിയമനത്തിനുള്ള അഭിമുഖം സെപ്റ്റംബര്‍ 17ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ നടക്കും. യോഗ്യത: ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ്, നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 0495 2357457.
റീ-ടെണ്ടര്‍ ക്ഷണിച്ചു
മണ്ണ് പര്യവേക്ഷണ-മണ്ണ് സംരക്ഷണ വകുപ്പിന് കീഴില്‍ നാദാപുരം നിയോജക മണ്ഡലത്തില്‍ മണ്ണിടിച്ചില്‍ പ്രതിരോധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ചേലത്തോട് നീര്‍ത്തട പ്രവൃത്തികള്‍ക്ക് ഇ-റീടെണ്ടര്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ 17ന് വൈകീട്ട് നാല് വരെ ടെണ്ടര്‍ സ്വീകരിക്കും. വിശദവിവരങ്ങള്‍ വടകര മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മണ്ണ് സംരക്ഷണ ഓഫീസിലും കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസിലും ലഭിക്കും. ഫോണ്‍: 0495 2370790.
ടെണ്ടര്‍ ക്ഷണിച്ചു
തോടന്നൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 133 അങ്കണവാടികളില്‍ പ്രീ-സ്‌കൂള്‍ കിറ്റ് വിതരണത്തിന് ടെണ്ടര്‍ ക്ഷണിച്ചു.
സെപ്റ്റംബര്‍ 23ന് ഉച്ചക്ക് രണ്ട് വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0496 2592722, 9188959875.
ഡെയറി പ്രൊമോട്ടര്‍ നിയമനം: അപേക്ഷാ തീയതി നീട്ടി
ക്ഷീര വികസന വകുപ്പിന്റെ തീറ്റപ്പുല്‍കൃഷി വികസന പദ്ധതിയില്‍ ബ്ലോക്ക് തലത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡെയറി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് ബ്ലോക്കുതല ക്ഷീര വികസന യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 14ന് വൈകീട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. കുന്ദമംഗലം, പയ്യോളി, ബാലുശ്ശേരി, കൊടുവള്ളി, കോഴിക്കോട്, ചേളന്നൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ സെപ്റ്റംബര്‍ 16നും തൂണേരി, കുന്നുമ്മല്‍, വടകര, പന്തലായനി, പേരാമ്പ്ര, തോടന്നൂര്‍ ബ്ലോക്ക് പരിധികളിലുള്ളവര്‍ സെപ്റ്റംബര്‍ 17നും കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ സര്‍ട്ടിഫിക്കറ്റുകളുടെയും അനുബന്ധ രേഖകളുടെയും അസല്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0495 2371254.
പി.എസ്.സി അഭിമുഖം
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (ഇംഗ്ലീഷ്-കാറ്റഗറി നമ്പര്‍: 623/2025) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒ.ടി.വി പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അഭിമുഖം സെപ്റ്റംബര്‍ 18ന് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് രേഖകള്‍ സഹിതം എത്തണം. പരിഷ്‌കരിച്ച കെ -1 ഫോം (അപ്പെന്‍ഡിക്‌സ് -28) പി.എസ്.സി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.
ഇ-ലേലം
കോഴിക്കോട് ടിംബര്‍ സെയില്‍സ് ഡിവിഷന് കീഴിലെ വിവിധ തടി ഡിപ്പോകളില്‍ ഒക്ടോബറിലെ ഇ-ലേലം വിവിധ തീയതികളില്‍ നടക്കും. കണ്ണോത്ത് (ഒക്ടോബര്‍ 13, 26), കുപ്പാടി (13, 30), ബാവലി: (6, 26), ചാലിയം (3, 30), പരപ്പ (6, 22) എന്നിങ്ങനെയാണ് ലേലം. രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ www.mstcecommerce.com, www.forest.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും. ഫോണ്‍: 0495 2414702.
- Log in to post comments