Skip to main content

അന്യത്ര സേവനം: അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ എറണാകുളം, പത്തനംതിട്ട എന്നീ ജില്ലാ ഓഫീസുകളിലെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലെ ഒഴിവിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകളിൽ ജൂനിയർ സൂപ്രണ്ട് / തൊഴിൽ വകുപ്പിലെ അസിസ്റ്റന്റ്, ലേബർ ഓഫീസർ ഗ്രേഡ് II തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. (ശമ്പള സ്കെയിൽ - 43,400-91,200) മാതൃവകുപ്പിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം, കെ.എസ്.ആർ. പാർട്ട്-I റൂൾ-144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്, ഡിക്ലറേഷൻ എന്നിവ സഹിതമുള്ള അപേക്ഷ, വകുപ്പ് മേധാവികൾ മുഖേന സമർപ്പിക്കേണ്ടതാണ്.

അപേക്ഷകൾ സെപ്റ്റംബർ 25 നു മുമ്പായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയം T.C-43/1039, കൊച്ചാർ റോഡ്, ചെന്തിട്ട, ചാല പി.ഒ, തിരുവനന്തപുരം-36 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഫോൺ: 0471 2464240.

പി.എൻ.എക്‌സ്. 3670/2026

date