പി.ആർ.ഡിയിൽ ഇൻഫർമേഷൻ അസിസ്റ്റൻറുമാരുടെ പാനൽ : സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം
ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്‌മെൻറ് സിസ്റ്റം (പ്രിസം) പദ്ധതിക്ക് കീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റ്മാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തിൽ പോസ്റ്റ് ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിംഗ് ഡിപ്ലോമയോ അല്ലെങ്കിൽ ന്യൂ മീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിംഗിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബർ ഒന്നിന് 30 വയസ്സ് കവിയരുത്. സെപ്റ്റംബർ 15 വരെ അപേക്ഷ സമർപ്പിക്കാം.
അപേക്ഷകൾ ഓൺലൈനായി https://prism.prd.kerala.gov.in എന്ന ലിങ്ക് മുഖേന സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള വിശദനിർദേശങ്ങൾ prd.kerala.gov.in , cdit.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭ്യമാണ്. ഇ-മെയിൽ അഡ്രസും ഫോൺ നമ്പരും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം.
- Log in to post comments