തൃശ്ശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ വിവിധ തസ്തികകളില്‍ താത്ക്കാലിക നിയമനം: കൂടിക്കാഴ്ച സെപ്റ്റംബര്‍ 11-ന്
തൃശ്ശൂര്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴില്‍ വിവിധ ബ്ലോക്കുകളിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍, രാത്രികാല അത്യാഹിത മൃഗചികിത്സാ സേവനം, മൊബൈല്‍ സര്‍ജറി യൂണിറ്റ് എന്നീ പദ്ധതികളിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്ജന് (എം.എസ്.യു പി.ജി വെറ്റ്), വെറ്ററിനറി സര്ജന്മാര്, പാരാവെറ്റ്, ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 89 ദിവസത്തേക്കാണ് നിയമനം.
എം.വി.എസ്.സി (സര്‍ജറി), കെ.എസ്.വി.സി രജിസ്ട്രേഷന് ഉള്ളവര്‍ക്ക് വെറ്ററിനറി സര്ജന് (എം.എസ്.യു പി.ജി വെറ്റ്) തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബി.വി.എസ്.സി ആന്‍ഡ് എ.എച്ച്, കെ.എസ്.വി.സി രജിസ്ട്രേഷന് എന്നിവയ്ക്കൊപ്പം വേള്‍ഡ്വൈഡ് വെറ്ററിനറി സര്‍വീസ് (ഡബ്ല്യു.വി.എസ്) പരിശീലനമോ തത്തുല്യ സര്‍ജറി ട്രെയിനിംഗോ ഉള്ളവരെയും പരിഗണിക്കും. വെറ്ററിനറി സര്ജന് തസ്തികയ്ക്ക് വെറ്ററിനറി സയന്‍സില്‍ ബിരുദവും വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത.
പാരാവെറ്റ് തസ്തികയിലേക്ക് വി.എച്ച്.എസ്.ഇ പാസ്സായവരും കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സ്/ കേരള അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്, ഫാര്‍മസി ആന്‍ഡ് നഴ്സിംഗ് കോഴ്സില്‍ പരിശീലനം ലഭിച്ചവരുമായിരിക്കണം. ഇവരുടെ അഭാവത്തില്‍ വി.എച്ച്.എസ്.ഇ (ലൈവ് സ്റ്റോക്ക് മാനേജ്മെന്റ്), എന്‍.എസ്.ക്യു.എഫ് അധിഷ്ഠിത ഡി.എഫ്.ഇ/സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍ കോഴ്സ് യോഗ്യതയുള്ളവരെയും പരിഗണിക്കും. എല്‍.എം.വി ലൈസന്‍സ് അഭിലഷണീയമാണ്. ഡ്രൈവര്‍ കം അറ്റന്‍ഡന്റ് തസ്തികയ്ക്ക് എസ്.എസ്.എല്‍.സി ജയവും എല്‍.എം.വി ലൈസന്‍സും വേണം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 11-ന് വെള്ളിയാഴ്ച രാവിലെ 10.30-ന് തൃശ്ശൂര്‍ പറവട്ടാനിയിലുള്ള ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ അസ്സല് രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടതാണ്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള വേതനം ലഭിക്കും. ഫോണ്‍: 0487 2361216.
- Log in to post comments