ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച സെപ്റ്റംബര്‍ 11-ന്
ചാലക്കുടി ഗവ. ഐ.ടി.ഐയില്‍ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. റൊട്ടേഷന്‍ പ്രകാരം ഈഴവ വിഭാഗത്തില്‍ നിന്നുമായിരിക്കും നിയമനം. ഈ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ഓപ്പണ്‍ കാറ്റഗറി വിഭാഗത്തിലുള്ളവരെയും പരിഗണിക്കും.
എ.ഐ.സി.ടി.ഇ/ യു.ജി.സി അംഗീകൃത ബി.വോക്/ ഡിഗ്രി (ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍ വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ ഓട്ടോമൊബൈല്‍) യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ യോഗ്യതയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും, അതുമല്ലെങ്കില്‍ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 11-ന് രാവിലെ 10.30-ന് ഐ.ടി.ഐയില്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം. ഫോണ്‍: 0480 2701491.
- Log in to post comments