Skip to main content

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ തൃശ്ശൂര്‍ നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് (യോഗ്യത: പ്ലസ് ടു), ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ (യോഗ്യത: പ്ലസ് ടു), ലോജിസ്റ്റിക്സ് ആന്‍ഡ് വെയര്‍ഹൗസ് മാനേജ്മെന്റ് (യോഗ്യത: എസ്.എസ്.എല്‍.സി) എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോമിനുമായി തൃശ്ശൂര്‍ ബി.എസ്.എന്‍.എല്‍ കെട്ടിടത്തിലുള്ള കെല്‍ട്രോണ്‍ പഠന കേന്ദ്രം നേരിട്ട് സന്ദര്‍ശിക്കുകയോ, ഹെല്‍പ്പ് ലൈന്‍ നമ്പറുകളില്‍ വിളിച്ച് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കുകയോ ചെയ്യാവുന്നതാണ്. ഫോണ്‍: 8086066644, 0487 2429000.

date