അങ്കണവാടികളിലേക്ക് പാല് വിതരണം: റീ ടെന്‍ഡര്‍ ക്ഷണിച്ചു
മലപ്പുറം റൂറല്‍ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലെ അങ്കണവാടികളില്‍ പ്രീ-സ്കൂള്‍ കുട്ടികള്‍ക്ക് പാല് വിതരണം നടത്തുന്നതിനായി റീ ടെന്‍ഡര്‍ ക്ഷണിച്ചു. കോട്ടക്കല്‍ നഗരസഭ, പൊന്മള, കോഡൂര്‍, ഒതുക്കുങ്ങല്‍ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അങ്കണവാടികളിലേക്ക് 2026 ഒക്ടോബര്‍ മുതല്‍ 2027 മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് പാല് വിതരണം നടത്തേണ്ടത്. അംഗീകൃത മില്‍മ ഏജന്റുമാര്‍, ക്ഷീര സഹകരണ സംഘങ്ങള്‍, വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നാണ് മുദ്രവെച്ച ടെന്‍ഡറുകള്‍ ക്ഷണിക്കുന്നത്. അതാത് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ചുമതലയുള്ള ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരുടെ പേരിലാണ് ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ടത്. സെപ്റ്റംബര്‍ 24 ഉച്ചയ്ക്ക് 12 വരെ ടെന്‍ഡര്‍ ഫോം ലഭിക്കും. പൂരിപ്പിച്ച ഫോമുകള്‍ ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും. ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ് ഉള്‍പ്പെടെ ഒരു ലിറ്റര്‍ പാലിന് പരമാവധി 64 രൂപയില്‍ കവിയാത്ത തുകയാണ് ടെന്‍ഡറില്‍ രേഖപ്പെടുത്തേണ്ടത്. ഫോണ്‍: 7025127584.
- Log in to post comments