Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്ക്കാലികമായി ഡോക്ടര്‍മാരെ നിയമിക്കു ന്നതിന് അഭിമുഖം നടത്തും. ഗൈനക്കോളജി, പീഡിയാട്രീഷ്യന്‍, സര്‍ജന്‍, അനസ്‌തെറ്റിസ്റ്റ്, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകള്‍. അസല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 17 രാവിലെ 10ന് കൊല്ലം ടി ബി സെന്റര്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ആരോഗ്യ ദൗത്യം ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക് https://arogyakeralam.gov.in ഫോണ്‍: 0474 2763763, 9497358320, 9645082812.
date
- Log in to post comments