Post Category
പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യം
പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നല്കുന്ന ഒ ഇ സി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസാനുകൂല്യപദ്ധതിയിലേക്ക്് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിന് പുറത്തുള്ള ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലോ, അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തിരഞ്ഞെടുപ്പ് പ്രകാരം ഐ ഐ ടി, ഐ ഐ എം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം നേടി ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് പഠിക്കുന്ന ഒ ഇ സി/ഒ ബി സി(എച്ച്) വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ www.egrantz.kerala.gov.in മുഖേന നവംബര്‍ 30 നകം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടാം. bcdklm@gmail.com ഫോണ്‍: 0474-2914417.
date
- Log in to post comments