Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ഔദ്യോഗിക ആവശ്യങ്ങൾക്ക് ഡ്രൈവറുടെ സേവനമില്ലാതെ (ഇന്ധനമുൾപ്പെടെ) 5 സീറ്റർ എ.സി വാഹനം (പെട്രോൾ /ഡീസൽ) വാടകയ്ക്ക് ലഭ്യമാക്കുന്നതിന് താത്പര്യമുള്ള വാഹന ഉടമകൾ/ഏജൻസികൾക്ക് എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. പ്രതിമാസം പരമാവധി 2,000 കിലോമീറ്റർ യാത്രയ്ക്ക് 30,000 രൂപ വരെയാണ് വാടക. 2,000 കിലോമീറ്ററിന് അധികമായി വാഹനം ഉപയോഗിക്കുന്ന പക്ഷം അധിക കിലോമീറ്ററിന് ഈടാക്കുന്ന നിരക്ക് ക്വട്ടേഷനിൽ പ്രത്യേകം രേഖപ്പെടുത്തണം. ഇന്ധനം, വാഹനത്തിന്റെ അറ്റകുറ്റപ്പണി, ഇൻഷുറൻസ്, നികുതി തുടങ്ങിയ ചെലവുകൾ വാഹന ഉടമകൾ/ഏജൻസികൾ തന്നെ നിർവഹിക്കണം. ക്വട്ടേഷനോടൊപ്പം വാഹനത്തിന്റെ ബന്ധപ്പെട്ട രേഖകളുടെ പകർപ്പുകളും സമർപ്പിക്കണം. '5 സീറ്റർ വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷൻ' എന്ന് കവറിന് പുറത്ത് രേഖപ്പെടുത്തി ജില്ലാ ഇൻഫർമേഷൻ ഓഫീസർ, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം എന്ന വിലാസത്തിൽ സെപ്റ്റംബർ 18 ഉച്ചയ്ക്ക് ഒരു മണിക്ക് മുൻപായി സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി ദിവസങ്ങളിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ 0471 2731300, 2938300

date