Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അവസരം 

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഭിന്നശേഷിക്കാര്‍ക്ക് തനത് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കാം.  2025 ജനുവരി 1 മുതല്‍ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവില്‍ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാത്തവര്‍ക്കാണ് അവസരം. ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് മേല്‍പ്പറഞ്ഞ കാലയളവില്‍ പുതുക്കാന്‍ സാധിക്കാത്തവര്‍, ജോലിയില്‍ നിന്നും പിരിച്ചുവിട്ട ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ചേര്‍ക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. രജിസ്‌ട്രേഷന്‍ കാര്‍ഡും അപേക്ഷയും സഹിതം നേരിട്ടോ ദൂതന്‍ മുഖേനയോ ഒക്ടോബര്‍ 31-നകം കൊല്ലം ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഹാജരാകണം.  www.eemployment.kerala.gov.in മുഖേനയും   രജിസ്‌ട്രേഷന്‍ പുതുക്കാം.   ഫോണ്‍: 0474-2747599.
 
 

date