Post Category
തിരികെ സ്കൂളിലേക്ക്: ‘കൂടെ’ പദ്ധതി ഉദ്ഘാടനം 11ന്
സംസ്ഥാനത്തെ സ്കൂളുകളിൽ തുടർച്ചയായി ഹാജരാകാതിരിക്കുന്ന കുട്ടികളെ തിരികെ എത്തിക്കുന്നതിനായി 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയായ ‘കൂടെ’ യുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 11 രാവിലെ 9.30ന് പാലക്കാട് ജില്ലയിലെ അഗളിയിൽ നടക്കും. ഇത്തരത്തിലുള്ള കുട്ടികളുടെ വീട് സന്ദർശിച്ചുകൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും.
ജനപ്രതിനിധികൾ, വിദ്യാഭ്യാസ ഓഫീസർമാർ, സ്കൂൾ അധികൃതർ, പി.ടി.എ. പ്രതിനിധികൾ, സമഗ്ര ശിക്ഷാ പ്രതിനിധികൾ, എസ്.ടി പ്രൊമോട്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ വീട് സന്ദർശിച്ചാണ് കുട്ടികളെ തിരികെ സ്കൂളിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനം നടത്തുന്നത്.
പി.എൻ.എക്‌സ്. 3688/2026
date
- Log in to post comments