Skip to main content

ഡെപ്യുട്ടി രജിസ്ട്രാർ നിയമനം

കേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ ഓഫീസിൽ ഒഴിവുള്ള ഡെപ്യൂട്ടി രജിസ്ട്രാറുടെ തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർക്കാർ നഴ്‌സിംഗ്‌ സ്‌കൂളിലെ പ്രിൻസിപ്പൽ/ വൈസ് പ്രിൻസിപ്പൽ/ സീനിയർ നഴ്‌സിംഗ് ട്യൂട്ടർ തസ്തികകളിൽ സേവനമനുഷ്ഠിക്കുന്ന ഇൻഡ്യൻ നഴ്‌സിംഗ് കൗൺസിൽ നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

ബയോഡാറ്ററൂൾ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്നോട്ടിഫിക്കേഷന് ശേഷം മാതൃവകുപ്പിൽ നിന്നും ലഭിച്ച നിരാക്ഷേപപത്രം എന്നിവ സഹിതം ഒക്ടോബർ 15 വൈകിട്ട് 5ന് മുൻപ് രജിസ്ട്രാർകേരള നഴ്‌സസ് ആൻഡ് മിഡ് വൈവ്‌സ് കൗൺസിൽ, തിരുവനന്തപുരം, പിൻ - 695035 വിലാസത്തിൽ അപേക്ഷിക്കണം.

പി.എൻ.എക്‌സ്. 3693/2026

date