Skip to main content

2,200 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 2,200 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം സെപ്റ്റംബർ 15ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/302/2026-ഫിൻ. തിയതി 10.09.2026, നമ്പർ: എസ്.എസ്-1/303/2026-ഫിൻ. തിയതി 10.09.2026വിശദാംശങ്ങൾക്ക്www.finance.kerala.gov.in.

പി.എൻ.എക്‌സ്. 3696/2026

date