Skip to main content

കുട്ടികളുടെ നിശ്ശബ്ദത കേൾക്കാൻ സമൂഹം തയ്യാറാകണം: മന്ത്രി ബിന്ദു കൃഷ്ണ

*കുട്ടികളുടെ മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് സംസ്ഥാനതല മാസാചരണത്തിന് തുടക്കം

കുട്ടികൾ ജീവിതം അവസാനിപ്പിക്കുന്നതിന് പിന്നിലെ അതിതീവ്രമായ മാനസികവേദന തിരിച്ചറിയാൻ കുടുംബവും വിദ്യാലയവും സമൂഹവും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് വനിതാ-ശിശു വികസനതൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ പറഞ്ഞു

കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യവും ആത്മഹത്യാ പ്രതിരോധവും ലക്ഷ്യമിട്ട് വനിതാ-ശിശു വികസന വകുപ്പ് സംഘടിപ്പിക്കുന്ന 'Let's Talk, Let's Listen, Let's Support' മാസാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ സെപ്റ്റംബർ 10ന് ആരംഭിച്ച ക്യാമ്പയിൻ ഒക്ടോബർ 10 വരെ തുടരും.

കുട്ടികളുടെ മാനസികപ്രശ്‌നങ്ങൾ തുടക്കത്തിൽത്തന്നെ തിരിച്ചറിയുകയും അവരെ കുറ്റപ്പെടുത്താതെ കേൾക്കുകയും വേണം. കുട്ടികൾക്ക് തുറന്നുസംസാരിക്കാനും സഹായം തേടാനും സുരക്ഷിതമായ ഇടങ്ങൾ കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ഒരുക്കണം. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസിക-സാമൂഹിക ക്ഷേമം ഉറപ്പാക്കുന്നത് കുടുംബത്തിന്റെയോ സർക്കാരിന്റെയോ മാത്രം ചുമതലയല്ലെന്നും സമൂഹത്തിന്റെ കൂട്ടുത്തരവാദിത്വമാണെന്നും മന്ത്രി വ്യക്തമാക്കി.

പഠനസമ്മർദംപരീക്ഷാപരാജയംകുടുംബപ്രശ്‌നങ്ങൾഅമിതമായ രക്ഷാകർതൃ പ്രതീക്ഷകൾബന്ധങ്ങളിലെ പ്രതിസന്ധികൾഏകാന്തതസൈബർ ബുള്ളിയിങ്അമിതമായ സാമൂഹികമാധ്യമ ഉപയോഗംഓൺലൈൻ ഗെയിമിങ് തുടങ്ങിയവ കുട്ടികളുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വകുപ്പ് വിലയിരുത്തുന്നു.

കുട്ടികളുടെ പെരുമാറ്റത്തിലും വികാരങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ നേരത്തെ തിരിച്ചറിയുകഅവരെ വിധിക്കാതെ കേൾക്കുകആവശ്യമായ മാനസിക പിന്തുണ ലഭ്യമാക്കുകവിദഗ്ധ സേവനങ്ങളിലേക്ക് റഫർ ചെയ്യുകതുടർപിന്തുണ ഉറപ്പാക്കുക എന്നിവയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ.

വനിതാ-ശിശു വികസന വകുപ്പിന്റെ Our Responsibility to Children (ORC) പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. കുട്ടികളുടെ സാമൂഹിക-വൈകാരിക ക്ഷേമത്തിനായി ജീവിതനൈപുണ്യ വികസനംഅധ്യാപക പരിശീലനംബോധവത്കരണംവിദഗ്ധ സേവനങ്ങളിലേക്കുള്ള റഫറൽ എന്നിവ ORC വഴി നടപ്പാക്കിവരുന്നു. എല്ലാ ജില്ലകളിലുമുള്ള District Resource Centres (DRCs) മുഖേന വിലയിരുത്തൽകൗൺസലിങ്റഫറൽതുടർപിന്തുണ തുടങ്ങിയ സേവനങ്ങളും ഏകോപിപ്പിക്കുന്നുണ്ട്.

ജീവിതനൈപുണ്യ വികസനംവിദ്യാലയക്ഷേമംരക്ഷാകർതൃ പങ്കാളിത്തംസാമൂഹിക പങ്കാളിത്തം എന്നീ മേഖലകൾ കേന്ദ്രീകരിച്ച് ക്യാമ്പയിൻ കാലയളവിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കും. അധ്യാപകർ, ORC നോഡൽ അധ്യാപകർസൈക്കോസോഷ്യൽ കൗൺസലർമാർരക്ഷിതാക്കൾതദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾആരോഗ്യ-വിദ്യാഭ്യാസ വകുപ്പുകൾപോലീസ്ശിശുസംരക്ഷണ സംവിധാനങ്ങൾ എന്നിവയുടെ പങ്കാളിത്തം ഉറപ്പാക്കും.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ പ്രശാന്ത് ഹോട്ടലിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കുമായി പരിശീലനവും സംഘടിപ്പിച്ചു. ORC പ്രോഗ്രാം ഓഫീസർ ഹഫ്‌സീന എം.കെ. ക്യാമ്പയിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിശദീകരിച്ചു.

വനിതാ-ശിശു വികസന വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ് അധ്യക്ഷത വഹിച്ചു. വകുപ്പ് ഡയറക്ടർ വി. വിഘ്‌നേശ്വരി സ്വാഗതം ആശംസിച്ചു. അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവി ഡോ. അനിൽകുമാർ ടി.വി.തിരുവനന്തപുരം ഗവ. മെന്റൽ ഹെൽത്ത് സെന്റർ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഡോക്ടർ ബിജി വി, കാവൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീനേഷ് എസ് അനിൽ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ORC, സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾചൈൽഡ് ഹെൽപ് ലൈൻസ്‌കൂൾ കൗൺസലർമാർ എന്നിവരുടെ പ്രതിനിധികൾ പങ്കെടുത്തു. സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റി പ്രോഗ്രാം മാനേജർ കൃഷ്ണമൂർത്തി കെ. നന്ദി രേഖപ്പെടുത്തി.

പി.എൻ.എക്‌സ്. 3697/2026

date