Skip to main content

വിയ്യൂർ സെൻട്രൽ ജയിലിലേക്ക് ഇലക്ട്രിക്കൽ സാധനങ്ങളും പാത്രങ്ങളും വാങ്ങാൻ ക്വട്ടേഷൻ ക്ഷണിച്ചു

വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോമിലേക്ക് 2026-27 സാമ്പത്തിക വർഷത്തിലേക്ക് ആവശ്യമായ ഇലക്ട്രിക്കൽ സാധനങ്ങളും പാത്രങ്ങളും വിതരണം ചെയ്യുന്നതിനായി സർക്കാർ/അർദ്ധ സർക്കാർ സ്ഥാപനങ്ങൾ, അംഗീകൃത നിർമ്മാതാക്കൾ, ഏജൻസികൾ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. എൽ.ഇ.ഡി ബൾബുകൾ, ട്യൂബുകൾ, കോപ്പർ വയറുകൾ, ഇൻസുലേഷൻ ടേപ്പ്, സ്വിച്ചുകൾ തുടങ്ങിയ ഇലക്ട്രിക്കൽ സാധനങ്ങളും സ്റ്റീൽ പ്ലേറ്റുകൾ, ഗ്ലാസ്, മൊന്ത, ബക്കറ്റ്, സ്പൂൺ എന്നീ പാത്രങ്ങളും വിതരണം ചെയ്യുന്നതിനാണ് ക്വട്ടേഷൻ സമർപ്പിക്കേണ്ടത്.

ക്വട്ടേഷനുകൾ സെപ്റ്റംബർ 23-ന് രാവിലെ 11-നകം വിയ്യൂർ സെൻട്രൽ ജയിൽ ഓഫീസിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്. ഫോൺ: 0487 2334060, 0487 2334267.

date