Post Category
അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു
തളിക്കുളം ശിശു വികസന പദ്ധതി ഓഫീസിന്റെ കീഴിലുള്ള വിവിധ അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യുന്നതിനായി വനിത ശിശുവികസന വകുപ്പ് ടെണ്ടർ ക്ഷണിച്ചു. 'പോഷകബാല്യം' പദ്ധതിയുടെ ഭാഗമായി വാടാനപ്പള്ളി, തളിക്കുളം, വലപ്പാട് എന്നീ മൂന്ന് പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് 2027 മാർച്ച് 31 വരെ ആഴ്ചയിൽ മൂന്ന് ദിവസം വീതം പാൽ വിതരണം ചെയ്യുന്നതിനാണ് ടെണ്ടർ. ഓരോ പഞ്ചായത്തിലേക്കും പ്രത്യേകമായാണ് ടെണ്ടർ സമർപ്പിക്കേണ്ടത്. ടെണ്ടർ ഫോമുകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 സെപ്റ്റംബർ 14 ഉച്ചയ്ക്ക് ഒന്ന് വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് തൃപ്രയാർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന തളിക്കുളം ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0487-2394522.
date
- Log in to post comments