Skip to main content

ജില്ലാതല അറിയിപ്പുകൾ

സൗജന്യ അക്കൗണ്ടിംഗ് ശിൽപശാല

തളിപ്പറമ്പ് കെൽട്രോൺ നോളജ് സെൻററിൽ സപ്തംബർ 11 ന് പ്ലസ് ടു കഴിഞ്ഞവർക്ക് അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഇന്ത്യൻ & ഇന്റർനാഷണൽ അക്കൗണ്ടിംഗ് കോഴ്സിൽ സൗജന്യ ശിൽപശാല നടത്തുന്നു. രാവിലെ 10.30 ന് ശിൽപശാല ആരംഭിക്കും. താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക. ഫോൺ: 9072592412, 9495642722.

അപേക്ഷ ക്ഷണിച്ചു

എൽ. ബി. എസ്. സെന്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ ആരംഭിക്കുന്ന ഒരു വർഷത്തെ  അഡ്വാൻസ്‌ഡ് ഡിപ്ലോമ ഇൻ ഹോസ്‌പിറ്റൽ അഡ്‌മിനിസ്ട്രേഷൻ ആൻ്റ് ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെൻ്റ് കോഴ്‌സിലെ 5 സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപ്പെക്‌സിൻ്റെ നേത്യത്വത്തിൽ ചുരുങ്ങിയ ഫീസിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെയാണ് കോഴ്സ് നടത്തുന്നത്.

ആറ് മാസം നീളുന്ന  ഡിപ്ലോമ ഇൻ ഓഫീസ് അഡ്‌മിനിസ്ട്രേഷൻ ആൻഡ് ഹ്യൂമൻ റിസോഴ്‌സസ് മാനേജ്‌മെന്റ് കോഴ്‌സിൻ്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനവും തുടങ്ങി. 
യോഗ്യത എസ്‌. എസ്. എൽ. സി.
ഫോൺ: 8606907093

കമ്മ്യൂണിറ്റി കൗൺസിലർ നിയമനം

കുടുംബശ്രീ ജില്ലാമിഷന് കീഴിൽ ജെൻഡർ റിസോർസ് സെൻ്ററുകളിൽ ഒഴിവുള്ള കമ്മ്യൂണിറ്റി കൗൺസിലർ തസ്‌തികയിലേക്ക് വാക്ക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു. സോഷ്യൽ വർക്ക്, സൈക്കോളജി, ജെൻഡർ സ്റ്റഡിസ് എന്നിവയിൽ ഏതെങ്കിലും വിഷയങ്ങളിൽ ബിരുദ/ ബിരുദാനന്തരമുള്ള വനിതകൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം സെപ്റ്റംബർ 15 ന് രാവിലെ 10 മണിക്ക് ജില്ലാമിഷൻ ഓഫീസിൽ ഹാജരാവണം. പ്രായ പരിധി 40 വയസ്സ്.

പി.എസ്.സി. കായിക ക്ഷമതാ പരീക്ഷ

ജയിൽ വകുപ്പിൽ അസ്സിസ്റ്റന്റ്റ് പ്രിസൺ ഓഫീസർ, ഫീമെയിൽ അസ്സിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുളള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും സപ്തബർ 15, 16, 17, 18, 22, 23 തീയതികളിലും കണ്ണൂർ ജില്ലയിലെ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ- 211/2025, 213/2025, 214/2025, 252/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കുളള ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും സപ്തബർ 24, 25, 28 തീയതികളിലും മാങ്ങാട്ടുപറമ്പ സർദ്ദാർ വല്ലഭായി പട്ടേൽ സ്പോർട്സ് കോംപ്ലക്സ്, കണ്ണൂരിൽ വെച്ച് രാവിലെ 5.30 മുതൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ മെസ്സേജ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റിലെ നിർദ്ദേശങ്ങൾ പ്രകാരം ഹാജരാവുക.

പി.എസ്.സി ഇൻ്റർവ്യൂ

കണ്ണൂർ ജില്ലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. (കാറ്റഗറി നമ്പർ: 218/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുകയും പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് സപ്തംബർ 17 ന് കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ കണ്ണൂർ ജില്ലാ ഓഫീസിൽ  ഇൻ്റർവ്യൂ നടത്തും. ഇൻ്റർവ്യൂവിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് പ്രൊഫൈൽ സന്ദേശം, ഫോൺ സന്ദേശം എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥി അവരുടെ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ ഫോം, വൺടൈംവെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്, മറ്റ് എല്ലാ അസ്സൽ പ്രമാണങ്ങളും ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയും സഹിതം ഹാജരാകണം.

date