Post Category
വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ കരാർ നിയമനം
നോർക്ക റൂട്ട്‌സിൽ കരാർ അടിസ്ഥാനത്തിൽ വീഡിയോ എഡിറ്റർ കം ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക് ഡിസൈൻ, മൾട്ടിമീഡിയ, ഫിലിം, ബി.എഫ്.എ/ അനുബന്ധ വിഷയത്തിലെ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.
യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും ബയോഡാറ്റയും സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 25 വൈകിട്ട് 5 ന് മുൻപായി ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, നോർക്ക റൂട്ട്‌സ്, നോർക്ക സെന്റർ, തൈക്കാട് പി.ഒ, തിരുവനന്തപുരം - 695 014 വിലാസത്തിൽ ലഭിക്കണം.
പി.എൻ.എക്‌സ്. 3699/2026
date
- Log in to post comments