Post Category
വിദ്യാരംഭം : രജിസ്ട്രേഷൻ ആരംഭിച്ചു
കേരള സ്റ്റേറ്റ് ജവഹർ ബാലഭവനിൽ വിജയദശമി ആഘോഷങ്ങളുടെ ഭാഗമായുള്ള പൂജയെടുപ്പും വിദ്യാരംഭ ചടങ്ങുകളും ഒക്ടോബർ 21 ന് രാവിലെ 9 മണിക്ക് നടക്കും.
വിമൻസ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. ജി. വിജയലക്ഷമിയുടെ നേതൃത്വത്തിലാണ് ആദ്യാക്ഷരം കുറിക്കുന്നത്. പ്രായഭേദമന്യേ കുട്ടികൾക്കും മുതിർന്നവർക്കും വിദ്യാരംഭ ചടങ്ങുകളിൽ പങ്കെടുക്കാവുന്നതാണ്.
സംഗീതം, നൃത്തം, വാദ്യോപകരണങ്ങൾ, ചിത്രരചന, എയ്റോമോഡലിംഗ്, ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ ബാലഭവനിൽ പഠിപ്പിക്കുന്ന 28-ഓളം വ്യത്യസ്ത വിഷയങ്ങളിലേക്ക് വിദ്യാരംഭം നടത്താം.
വിദ്യാരംഭ ചടങ്ങുകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. അന്നേദിവസം ബാലഭവൻ ഓഫീസിൽ നേരിട്ടെത്തിയും രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 8590774386.
date
- Log in to post comments