Post Category
പ്രിൻസിപ്പൽ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ-എക്സാമിനേഷൻ ട്രെയിനിങ് സെന്ററുകളിലെ പ്രിൻസിപ്പൽ തസ്തികകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് ഉന്നതവിദ്യാഭ്യാസ വകുപ്പിൽനിന്നും പ്രിൻസിപ്പൽ/ സെലക്ഷൻഗ്രേഡ്/ സീനിയർഗ്രേഡ് ലക്ചറർ തസ്തികകളിൽ നിന്നും വിരമിച്ചവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. 20,000 രൂപയാണ് പ്രതിമാസ ഹോണറേറിയം. അപേക്ഷകർ സ്വയം തയാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 23 വൈകിട്ട് 5ന് മുമ്പ് പട്ടികജാതി വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം 695033 വിലാസത്തിൽ ലഭ്യമാക്കണം. വിവരങ്ങൾക്ക്: 0471-2737246.
പി.എൻ.എക്സ്. 3717/2026
date
- Log in to post comments