Post Category
എച്ച്എസ്എസ്ടി തസ്തികമാറ്റ നിയമനം: രേഖകൾ സമർപ്പിക്കണം
പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി വിഭാഗത്തിലെ എച്ച്എസ്എസ്ടി തസ്തികകളിലെ 2016 ജനുവരി 1 മുതൽ 2026 മാർച്ച് 15 വരെയുള്ള ഒഴിവുകളിലേക്ക് എച്ച്എസ്എ, യുപിഎസ്എ/എൽപിഎസ്എ, മിനിസ്റ്റീരിയൽ സ്റ്റാഫ്, ലാബ് അസിസ്റ്റന്റ് വിഭാഗങ്ങളിൽ നിന്നുള്ള തസ്തികമാറ്റ നിയമനത്തിനുള്ള നടപടികൾ ആരംഭിച്ചു. സീനിയോരിറ്റി ലിസ്റ്റിൽ ഉൾപ്പെട്ടവർ കോൺഫിഡൻഷ്യൽ റിപ്പോർട്ട് സമർപ്പിക്കണം. എച്ച്എസ്എ, യുപിഎസ്എ/എൽപിഎസ്എ അധ്യാപകർ കെ-ടെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റും യോഗ്യതയില്ലാത്തവർ ബോണ്ടും സമർപ്പിക്കണം. ഇതുമായി ബന്ധപ്പെട്ട സർക്കുലറുകൾ https://www.hseportal.kerala.gov.in പ്രസിദ്ധീകരിച്ചിട്ടുണ്ട്. രേഖകൾ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 16 വൈകിട്ട് 5. ഫോൺ: 0471-2580759.
പി.എൻ.എക്‌സ്. 3719/2026
date
- Log in to post comments