കണ്ണൂർ ജില്ലയുടെ ഔദ്യോഗിക സ്പീഷിസ് പ്രഖ്യാപനം-നിർദ്ദേശങ്ങൾ ക്ഷണിച്ചു
കണ്ണൂർ ജില്ലാ പഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ കണ്ണൂർ ജില്ലയുടെ തനിമയും ജൈവവൈവിധ്യവും പ്രതിനിധീകരിക്കുന്ന ഔദ്യോഗിക സ്പീഷിസ് തിരഞ്ഞെടുക്കുന്നതിനുള്ള നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു. സസ്യം, പുഷ്ഠം, ചിത്രശലഭം, തുമ്പി, തവള, ഉരഗം, പക്ഷി, ജലജീവി/മത്സ്യം, സസ്തനി തുടങ്ങിയ വിഭാഗങ്ങളിൽനിന്നുള്ള സ്പീഷിസുകളെയാണ് പരിഗണിക്കുന്നത്. നിർദ്ദേശിക്കുന്ന ജീവിയുടെ മലയാളം പേര്, ശാസ്ത്രീയ നാമം, കാണപ്പെടുന്ന ആവാസവ്യവസ്ഥ, പ്രത്യേകത, ജില്ലയുടെ ഔദ്യോഗിക സ്പീഷിസായി തിരഞ്ഞെടുക്കുന്നതിനുള്ള കാരണം എന്നിവ വ്യക്തമായി രേഖപ്പെടുത്തി സെപ്റ്റംബർ 16-ന് മുമ്പായി knrdcksbb@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8592971338, വെബ്സൈറ്റ് keralabiodiversity.org
- Log in to post comments