Skip to main content

സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ്

     2026-27 അധ്യയന വർഷത്തെ ഫാർമസി കോഴ്‌സിലേയ്ക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ് നടത്തുന്നു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള ഫാർമസി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർഥികൾക്ക് അലോട്ട്‌മെന്റിനായി സെപ്റ്റംബർ 14 രാവിലെ 10 വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: www.cee.kerala.gov.in.

പി.എൻ.എക്‌സ്. 3721/2026

date