പിആർഡിയിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനലിലേക്ക് അപേക്ഷിക്കാം
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൽ പബ്ലിക് റിലേഷൻസ് ഇൻഫർമേഷൻ സർവീസ് മാനേജ്‌മെന്റ് സിസ്റ്റം (പ്രിസം) പദ്ധതിക്കുകീഴിൽ ഇൻഫർമേഷൻ അസിസ്റ്റന്റുമാരുടെ പാനൽ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 14 ജില്ലകളിലും ഒഴിവുണ്ട്. ജേണലിസത്തിൽ പോസ്റ്റ്ഗ്രാജുവേഷനോ ഡിഗ്രിയോ ഡിപ്ലോമയോ അല്ലെങ്കിൽ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്ങിൽ ഡിപ്ലോമയോ അല്ലെങ്കിൽ ന്യൂമീഡിയ അല്ലെങ്കിൽ സോഷ്യൽ മീഡിയ സ്റ്റഡീസിൽ ഡിപ്ലോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. വീഡിയോ നിർമ്മാണത്തിലും എഡിറ്റിങ്ങിലുമുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 2026 സെപ്റ്റംബർ 1-ന് 30 വയസ്സ് കവിയരുത്.
അപേക്ഷകൾ ഓൺലൈനായി https://prism.prd.kerala.gov.in എന്ന ലിങ്ക് മുഖേന സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള വിശദനിർദേശങ്ങൾ prd.kerala.gov.in, cdit.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഇമെയിൽ അഡ്രസും ഫോൺ നമ്പറും ഉപയോഗിച്ച് ഓൺലൈനായി രജിസ്റ്റർ ചെയ്യണം. വിദ്യാഭ്യാസയോഗ്യത, പ്രായം തുടങ്ങിയവ തെളിയിക്കുന്ന രേഖകളും സമർപ്പിക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15. വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുന്നതിന് സാങ്കേതികബുദ്ധിമുട്ടുകൾ നേരിടുകയാണെങ്കിൽ prdprism2026@gmail.com എന്ന ഇമെയിലിലേക്ക് ഉദ്യോഗാർഥിയുടെ വാട്‌സാപ്പ് നമ്പറും നേരിടുന്ന സാങ്കേതികതകരാറും വിശദീകരിച്ചുകൊണ്ടുള്ള വിവരങ്ങളും അയച്ചുനൽകാവുന്നതാണ്. പരിഹാരം നിർദേശിച്ചുകൊണ്ട് തിരികെ വിളിക്കുമ്പോൾ ഉദ്യോഗാർഥി ഫോണിൽ ലഭ്യമാകേണ്ടതാണ്.
പി.എൻ.എക്‌സ്. 3729/2026
- Log in to post comments